കൊൽക്കത്തയുടെ നിരത്തുകളിൽ ഒന്നര നൂറ്റാണ്ടിലേറെയായി വളയം തി രിക്കുന്ന ട്രാം സർവീസുകൾ പാളം വിട്ടു പോകാനൊരുങ്ങുകയാണ്. ഒന്നൊഴി കെ മറ്റു റൂട്ടുകളിലേക്കുള്ള സർവീസുകളെല്ലാം നിർത്തുമെന്ന് സർക്കാർ അറിയിച്ചു
1873-ലാണ് ട്രാമുകൾ കൊൽക്ക ത്തയുടെ നിരത്തിലെത്തുന്നത്. 151 കൊല്ലം തികഞ്ഞ ട്രാമുകൾ വാർധക്യത്തിലെത്തിയെന്ന് പലഭാഗത്തുനിന്നും ആക്ഷേപമുണ്ടായി. നൂതനസംവിധാനങ്ങളുടെ വരവോടെ കൊൽക്കത്ത നഗ രത്തിൽ ട്രാമുകൾ ബാധ്യതയായിത്തുടങ്ങി. എന്നാലും വിനോദസഞ്ചാരികളു ടെ ഇടയിൽ ട്രാമുകൾക്കെന്നും ചെറുപ്പ മായിരുന്നു. റോഡിലൂടെ കുതിക്കാതെ, കൈ കാണിച്ചാൽ ആർക്കുമുന്നിലും സ്റ്റോപ്പി ടുന്ന ട്രാമുകൾ.
റോഡുകളിൽ ക്രമീകരിച്ചിരിക്കു ന്ന പാളത്തിലൂടെയാണ് ട്രാമുകളുടെ കൊൽക്കത്തയിലെ ട്രാം സർവീസ് സഞ്ചാരം, വേഗം കുറവാണെങ്കിലും ചെ ലവും കുറവ് പ്രധാന ആകർഷണമാണ്. പശ്ചിമബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രാമു കൾ ഇനി എസ്പ്ലാനേഡ് -മൈതാൻ റൂ ട്ടിൽ മാത്രമേ സർവീസ് നടത്തു.